എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 73 റണ്‍സ് ജയം
എഡിറ്റര്‍
Sunday 30th March 2014 11:59pm

indian-team

ബംഗ്ലാദേശ്: ട്വന്റി 20 ലോകക്കപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 73 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടര്‍ന്ന ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 16.2 ഓവറില്‍ 86 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യ സെമി ഫൈനല്‍ നേരത്തെ തന്നെ ഉറപ്പാക്കിയ മത്സരത്തില്‍ യുവരാജ് സിങ് 61 റണ്‍സ് നേടി.

Advertisement