എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
എഡിറ്റര്‍
Saturday 16th November 2013 11:56am

sachin-0

മുംബൈ: ക്രിക്കറ്റിന്റെ ദൈവത്തിന് അഭിമാനകരമായ വിടവാങ്ങല്‍ വിരുന്നൊരുക്കി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0 ന് സ്വന്തമാക്കിയാണ് ക്രിക്കറ്റിന്റെ ദൈവവും ടീം ഇന്ത്യയും ഇന്ന് വാങ്കഡെ സ്റ്റേഡിയം വിട്ടത്.

ഈ ഇന്നിങ്‌സ് ജയത്തോടെ സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. അവസാന ടെസ്റ്റില്‍ സച്ചിന്‍ 74 റണ്‍സ് എടുത്തിരുന്നു. വിന്‍ഡീസിനെ ഇന്നിങ്‌സിനും 126 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ ലീഡായ 313 റണ്‍സിനു മുന്നില്‍ രണ്ടാം ഇന്നിംഗ്‌സിലും വെസ്റ്റിന്‍ഡീസിന് അധികമൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

ഇന്ത്യന്‍ സ്പിന്നര്‍മാരായ പ്രഗ്യാന്‍ ഓജയും ആര്‍ അശ്വിന്റെയും ഗംഭീര പ്രകടനത്തിന് മുന്നില്‍ വിന്‍ഡീസ് 187 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

53 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിന്‍ പുറത്താകാതെ നിന്നു

ഓജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. മൂന്നാം ദിനം രണ്ട് ഓവര്‍ എറിഞ്ഞ സച്ചിന് വിക്കറ്റൊന്നും ലഭിച്ചില്ല.

ശിവനാരായണ്‍ ചന്ദര്‍പോള്‍ (41), ക്രിസ് ഗെയ്ല്‍ (35) എന്നിവരും പൊരുതിയെങ്കിലും ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ വിന്‍ഡീസ് തോല്‍വി സമ്മതിച്ചു.

 

Advertisement