എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ അഭാവത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യ പത്ത് വര്‍ഷമെങ്കിലുമെടുക്കും: ഇന്‍തികാബ് ആലം
എഡിറ്റര്‍
Friday 4th January 2013 12:47pm

കല്‍ക്കത്ത:  സച്ചിന്റെ അഭാവത്തില്‍ നിന്ന് ടീം ഇന്ത്യ  ഉയിര്‍ത്തെഴുനേല്‍ക്കണമെങ്കില്‍ ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ഇന്‍കിതാബ് ആലം. പ്രശസ്തമായ ഈഡന്‍ ഗാര്‍ഡനില്‍ എത്തിയപ്പോഴായിരുന്നു മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഇന്‍തികാമിന്റെ പരാമര്‍ശം.

Ads By Google

അടിക്കടിയായി ഇന്ത്യന്‍ ടീമിന് നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാഹുലിന്റെയും ലക്ഷ്മണിന്റേയും സച്ചിന്റേയും അഭാവത്തില്‍ നിന്ന് കരകയാറാന്‍ ഇന്ത്യന്‍ ടീം അല്‍പ്പം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം മൂന്ന് മികച്ച താരങ്ങളേയാണ് ഇന്ത്യക്ക് നഷ്ടമായത്. ഇത് മറികടക്കാന്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലുമെടുക്കും. ഇന്‍തികാം പറഞ്ഞു.

ലോകം കണ്ട ഏറ്റവും മികച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മികച്ച രീതിയിലുള്ള കളിയാണ് അദ്ദേഹത്തിന്റേത്. ലോകത്ത് ഇന്ത്യയുടെ കായിക ചരിത്രത്തെ അടയാളപ്പെടുത്തുന്നത് സച്ചിന്റെ പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സച്ചിന്റെ ബാറ്റിങ് ആദ്യമായി കാണുന്നത് പെഷാവാറില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട അന്ന് തന്നെ ഞാന്‍ കരുതിയതാണ് ലോകം കണ്ട മികച്ച ക്രിക്കറ്റിലൊരാളാവും അദ്ദേഹമെന്ന്.

സച്ചിന്റെ ഫിറ്റ്‌നെസ് ലെവലാണ് ഇന്‍തികാബിനെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. ഈ ഫിറ്റ്‌നെസ് കാരണമാണ് ഇത്രയും നാള്‍ അദ്ദേഹം ടീമില്‍ നിലനിന്നതെന്നും അദ്ദേഹം പറയുന്നു.

Advertisement