Categories

സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടെടുക്കും

ban endosulfan for humankindന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം വേണ്ടെന്ന തീരുമാനം സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഏപ്രില്‍ 25ന് നടക്കുന്ന സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ കേന്ദ്രം ഈ നിലപാട് അറിയിക്കും. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഈ തീരുമാനത്തിന് പരിസ്ഥിതിമന്ത്രാലയം, ആരോഗ്യമന്ത്രാലയം, കൃഷിമന്ത്രാലയം എന്നിവയുടെ പിന്തുണയുണ്ട്.

കേരളത്തെക്കാള്‍ കൂടിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന മറ്റൊരിടത്തും ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുക. കാസര്‍കോട് കേന്ദ്രീകരിച്ച് നടന്ന ചില പഠനങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനിയാണെന്ന് തെളിഞ്ഞിട്ടുള്ളത്. സ്റ്റോക്ക് ഹോം നിബന്ധന പ്രകാരമുള്ള ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെ ഗ്രൂപ്പില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ല.

വോട്ടിംങ്ങിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന തീരുമാനം അംഗീകരിക്കാനുള്ള സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുന്നതിന് തുല്യമാണ്. എന്‍ഡോസള്‍ഫാന് ബദലായി സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ നിര്‍ദേശിച്ച കീടനാശികള്‍ക്ക് ഗുണം കുറവും വിലകൂടുതലുമാണ്. തുടങ്ങിയ വാദങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും.

ഇക്കാര്യങ്ങള്‍ കഴിഞ്ഞ സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനിലും സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കണ്‍വന്‍ഷന്‍ തള്ളിയിരുന്നു. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ നിരോധനം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും കേന്ദ്രം അറിയിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.