എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് നാണക്കേടെന്ന് അരുന്ധതി റോയ്
എഡിറ്റര്‍
Monday 11th November 2013 6:59am

arundati

കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ  നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്.

ഇന്ത്യ അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കാരണക്കാരനാണ് മോഡിയെന്നും അവര്‍ കുറ്റപ്പെടുത്തി.

ഡി.സി പുസ്തകോത്സവത്തോടനുബന്ധിച്ച് അരുന്ധതി റോയ്യുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ രാക്ഷസീയതയുടെ രൂപം, തകര്‍ന്ന റിപ്പബ്‌ളിക് എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിനത്തെുടര്‍ന്ന് നടന്ന വായനക്കാരുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്.

ഇന്ത്യ അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കാരണക്കാരനാണ് മോഡി.

മോഡി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്.

രാജ്യത്തെ മുസ്ലിം സമുദായം ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. അവരുടെ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ല. അവരെ വെറും വോട്ട് ബാങ്കായാണ് കാണുന്നത്.

ലോകം മുഴുവനും കോളനികളുണ്ടാക്കി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തപോലെ ഇന്ത്യ ഇവിടത്തെന്നെ കോളനികളുണ്ടാക്കി സ്വന്തം ജനതയെയും വിഭവങ്ങളെയും ചൂഷണം ചെയ്യുകയാണ്.

ഇന്ത്യയുടെ വിഭവങ്ങള്‍ വന്‍തോതിലാണ് ഖനനം ചെയ്യുന്നത്്. ഇതിന്റെ മുക്കാല്‍പങ്കും റിലയന്‍സുള്‍പ്പെടെ കോര്‍പറേറ്റുകളാണ് കൊണ്ടുപോകുന്നത്.

നിലവില്‍ കോര്‍പറേറ്റുകളുടെ കോളനിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.

രാജ്യത്തെ മിക്ക മാധ്യമങ്ങളും കോര്‍പറേറ്റുകളുടെ കുഴലൂത്തുകാരാണെന്നും അവര്‍ പറഞ്ഞു.

അരുന്ധതി റോയ്യുടെ പുസ്തകങ്ങള്‍ എന്‍.എം. പിയേഴ്‌സണ്‍, ഐ. ഷണ്‍മുഖദാസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. മ്യൂസ് മേരി പുസ്തകം പരിചയപ്പെടുത്തി.

Advertisement