എഡിറ്റര്‍
എഡിറ്റര്‍
മൂന്നാം ഏകദിനം: ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു
എഡിറ്റര്‍
Wednesday 27th November 2013 12:34pm

west-indies

കാണ്‍പൂര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു.

ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ ചുറ്റിച്ച വെസ്റ്റ് ഇന്‍ഡീസിന് എന്നാല്‍ പ്രകടനം നിലനിര്‍ത്താനായിട്ടില്ല.

ഇരു ടീമുകളിലും മാറ്റമില്ലെതെയാണ് ഇന്ന് മത്സരത്തിന് ഇറങ്ങിയത്. പരമ്പരയിലെ അവസാന മല്‍സരമാണിത്. കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍  ഇന്ത്യ ജയിച്ചപ്പോള്‍ വിശാഖപട്ടണത്ത്  നടന്ന രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസിനായിരുന്നു വിജയം.

രണ്ടു വിക്കറ്റിന് 137 റണ്‍സ് നേടിയ വിന്‍ഡീസ് നാല്‍പത് ഓവര്‍ കഴിഞ്ഞപ്പോള്‍ അഞ്ചിന് 196 റണ്‍സ് എന്ന നിലയിലാണ്. കിരന്‍ പവലിന്റെയും (70) സാമ്വല്‍സിന്റെയും (71) ബാറ്റിങ്ങാണ് വിന്‍ഡീസിന്റെ തുടക്കം മികച്ചതാക്കിയത്. രണ്ടാം വിക്കറ്റില്‍ 117 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്.

ഇന്നു വിജയിക്കുന്ന ടീം പരമ്പര നേടും.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, മുഹമ്മദ് ഷാമി.

Advertisement