എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ്: ആദ്യ ദിനം വിറ്റത് 65000 രൂപയുടെ ടിക്കറ്റ്
എഡിറ്റര്‍
Saturday 2nd November 2013 2:33pm

blind-cricket

കൊച്ചി: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.

കലൂര്‍ രാജ്യാന്തര സക്കറ്റേഡിയത്തില്‍ 21ന് നടക്കുന്ന മത്സരത്തിന് ഫെഡറല്‍ ബാങ്ക് വഴിയാണ് ടിക്കറ്റുകള്‍ ലഭ്യമാവുക.

എസി ബോക്‌സ്-3000 രൂപ, വാന്റേജ് ചെയര്‍- 2000, പ്രീമിയം ചെയര്‍-1500, ചെയര്‍-1500. ഗാലറി-200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഗാലറി ഒഴികെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്.

19 വരെയാണ് ഓണ്‍ലൈന്‍ ബുക്കിങ്. ആദ്യദിനം 65000 രൂപയുടെ ടിക്കറ്റ് വിറ്റുപോയി. ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാം.

ഒറിജിനല്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്കു പരമാവധി അഞ്ച് ടിക്കറ്റുകളാണ് ലഭിക്കുക.

Advertisement