Categories

യമനിലെ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പ്

yemenന്യൂദല്‍ഹി: ആഭ്യന്തര സംഘര്‍ഷം ശക്തമായ യമനില്‍ നിന്നും മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് മുന്നറിയിപ്പ്.

ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും യമനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഇപ്പോഴും യമനില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

യമനില്‍ തിങ്കളാഴ്ച രാത്രി പ്രക്ഷോഭകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. സൗദി അറേബ്യയില്‍ ചികിത്സയ്ക്കുപോയ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹ് ഉടന്‍ യമനില്‍ മടങ്ങിയെത്തുമെന്നാണ് സൂചന.

സനയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍: +967 711 880 938 (ലോക്കല്‍), +967 734 000 657, ഫാക്‌സ്: +967 1433 630. ഇ മെയില്‍ വിലാസം: [email protected]

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.