ന്യൂദല്‍ഹി: ജനുവരി-ജൂണ്‍ കാലയളവില്‍ 358 എന്‍ട്രികള്‍ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളോട് ആവശ്യപ്പെട്ടതായി ഗൂഗിള്‍ വെളിപ്പെടുത്തി. യൂ ട്യൂബ്, ഓര്‍ക്കുട്ട് എന്നിവയിലേതടക്കമുള്ള വിവരങ്ങളാണ് നീക്കം ചെയ്യാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടതത്രെ.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന കാരണം പറഞ്ഞ് 255 എന്‍ട്രികളും, ദേശസുരക്ഷ കാരണമായി പറഞ്ഞ് 1 എന്‍ട്രിയും നീക്കം ചെയ്യാന്‍ പറഞ്ഞതായി ഗൂഗിള്‍ വിശദമാക്കുന്നു. അപകീര്‍ത്തി-39, സ്വകാര്യത-20, ആള്‍മാറാട്ടം-14, വിദ്വേഷം-8, അശ്ലീലം-3 എന്നിങ്ങനെയാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട മറ്റുള്ളവ.

Subscribe Us:

പരാതി ലഭിച്ചതില്‍ 51 ശതമാവും നിയമങ്ങളുടെയും തങ്ങളുടെ സോഷ്യല്‍ മീഡിയ ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ പരിഹരിച്ചു എന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്.

ഏറ്റവും രസകരമായ സംഗതി എന്തെന്നാല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടവയില്‍ 236 എന്‍ട്രികളും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്നവയാണ്. പക്ഷേ ആരാണ് ഈ പ്രാദേശിക നേതാവ് എന്ന് ഗൂഗിള്‍ പറയുന്നില്ല.

Malayalam News
Kerala News in English