കിംഗ്സ്റ്റണ്‍: തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരകയറിയ ഇന്ത്യക്ക് വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഭേദപ്പെട്ട സ്‌ക്കോര്‍. ഇന്ത്യ 246 റണ്‍സെടുത്ത മതസരത്തിന്റെ ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ മറുപപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എടുത്തിട്ടുണ്ട്.

തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ഒത്തുചേര്‍ന്ന റെയ്‌ന , ഹര്‍ഭജന്‍ കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.7ാം വിക്കറ്റില്‍ ഇരുവരും കൂടി 146 റണ്‍സാണ് എടുത്തത്.റെയ്‌ന 82 റണ്‍സും ഹര്‍ഭജന്‍ 70 റണ്‍സുമെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍നാരായ മുരളി വിജയ്ക്കും മുകുന്ദിനും കഴിഞ്ഞില്ല.തുടര്‍ന്ന് വന്ന ദ്രാവിഡ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബിഷോവിന്റെ ബൗളിംഗില്‍ സമി പിടിച്ച് പുറത്താവുകയായിരുന്നു.ദോണിയും ലക്ഷമണനും പെട്ടെന്ന് പുറത്തായി.തുടന്‍ന്നായിരുന്നു റെയ്‌നയുടെയും ഹര്‍ഭജന്റെയും രക്ഷാപ്രവര്‍ത്തനം.

വിന്‍ഡീസിനായി എഡ്വാര്‍ഡ് 4 വിക്കറ്റും രാംപാലും ആദ്യ മത്സരം കളിക്കുന്ന ലെഗ്‌സ്പിന്നര്‍ ബിഷോവും 3 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റംഗ് ആരംഭിച്ച വിന്‍ഡീസിന്റെ ഓപ്പണര്‍ സിമ്മണ്‍സിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മ വീഴ്ത്തി.ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ 26 റണ്‍സോടെ ഭരത്തും 2 റണ്‍സോടെ സര്‍വനും പുറത്താകാതെ നില്‍ക്കുന്നു.

ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലി, പ്രവീണ്‍ കുമാര്‍, അഭിനവ് മുകുന്ദ് എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി.