അഡ്‌ലെയ്ഡ്: കലാശക്കളിയില്‍ ഇന്ത്യ ശ്രീലങ്ക മത്സരം സമനിലയില്‍ അവസാനിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ശ്രീലങ്ക ഇന്ത്യയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിന്റെ അഞ്ചാം മല്‍സരത്തില്‍  ഇന്ത്യ 237 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് ഇറങ്ങിയത്.

91 റണ്‍സെടുത്ത ഗൗതം ഗംഭീര്‍ ടീമിന് മികച്ച അടിത്തറ ന്ല്‍കി. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ സച്ചിന് മികച്ച ഫോം പുറത്തെടുക്കാനായില്ല. 15 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് സച്ചിന്‍ മടങ്ങി. വിരാട് കോഹ് ലിയും രോഹിത്ത് ശര്‍മയും 15 റണ്‍സ് വീതം കൂട്ടിച്ചേര്‍ത്ത് മടങ്ങി. മുന്‍കളികളിലെ പോലെ പ്രതിരോധത്തിലൂന്നികളിച്ച് അവസാന ഓവറുകളില്‍ കൂറ്റന്‍ അടികളിലൂടെ ടീമിനെ വിജയിപ്പിക്കാമെന്ന് ധരിച്ച ധോണിയുടെ തീരുമാനം ഇന്ന് പാളി. 58 റണ്‍സ് എടുത്ത ധോണി ശ്രീലങ്കയ്ക്കുമുന്നില്‍ സമനില പിടിച്ചു.

ടോസ് നേടി  ബാറ്റിങ് തെരഞ്ഞെടുത്ത ശീലങ്ക 236 റണ്‍സിന് ഒമ്പത്  എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.  91 ബോളില്‍ 81 റണ്‍സ് നേടി ദിനേശ് ചാന്ദിമലാണ് കൂടുതല്‍ റണ്‍സെടുത്തത്. വിനയ് കുമാര്‍ മുന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. പത്താനും ഒരു വിക്കറ്റുണ്ട്. മഹേന്ദ്രസിംഗ് ധോണിയും സംഘവും ഇന്ന് മികച്ച ഫോമില്‍ തന്നെയായിരുന്നെങ്കിലും കളിയില്‍ വിജയം നേടാന്‍ സാധിച്ചില്ല. ഗൗതം ഗംഭീര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,വിരാട് കോഹ് ലി ,രോഹിത്ത് ശര്‍മ്മ് സുരേഷ് റെയ്‌ന,എം.എസ് ധോണി,രവീന്ദ്ര ജഡേജ ,ഇര്‍ഫാന്‍ പത്താന്‍,അശ്വിന്‍ ,വിനയ് കുമാര്‍ ഉമേഷ് യാദവ് തുടങ്ങിയവരാണ് ഇന്ത്യന്‍ നിരയില്‍ ഇന്ന് കളിച്ചത്.

ആദ്യം ശ്രീലങ്കയേയും തൊട്ടുപിന്നാലെ കരുത്തരായ ഓസ്‌ട്രേലിയയേയും പരാജയപ്പെടുത്തിയതോടെ ഏറെക്കാലമായിത്തുടരുന്ന മോശംഫോമില്‍ നിന്നും ടീം ഇന്ത്യ മോചിതരായിട്ടുണ്ട്. ശ്രീലങ്കക്കെതിരെ ഇന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ വീരന്ദര്‍ സെവാഗിനു ഇന്ന് വിശ്രമം അനുവദിച്ചു. റൊട്ടേഷന്‍ പോളിസിയില്‍ ഇര്‍ഫാന്‍ പത്താനും അന്തിമ ഇലവനില്‍ ഇടംനേടിയിരുന്നു.

Malayalam News

Kerala News In English