നാഗ്പൂര്‍: കിവീസിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 24 എന്ന നിലയിലാണ്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 8 വിക്കറ്റിന് 566 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

2ന് 292 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടരെ മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. സച്ചിനും (61), ലക്ഷ്മണും (12), റൈനയും (3) പെട്ടെന്ന് പുറത്തായി. എന്നാല്‍ ആറാംവിക്കറ്റില്‍ ധോണിയും ദ്രാവിഡും ചേര്‍ന്ന് 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ദ്രാവിഡ് (191) ധോണി (98) എന്നിവര്‍ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് നടത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ മക്കന്റോഷിനെയാണ് (8) കിവീസിന് നഷ്ടമായത്. ഹര്‍ഭജനാണ് വിക്കറ്റ്.