എഡിറ്റര്‍
എഡിറ്റര്‍
വെല്ലിങ്ടണിലും ഇന്ത്യയ്ക്ക് തോല്‍വി
എഡിറ്റര്‍
Friday 31st January 2014 11:14am

taylor

വെല്ലിങ്ടണ്‍: വെല്ലിങ്ടണ്‍ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. 304 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 216 റണ്‍സിന് എല്ലാവരും പുറത്തായി.

87 റണ്‍സിന്റെ തോല്‍വി. 82 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിക്കും മാത്രമാണ് താരതമ്യേന മികച്ച പ്രകടനം പുറത്തെടുക്കാനായത്.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു.

106 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു ഫോറും ഒരു സിക്‌സറും പായിച്ച് 102 റണ്‍സെടുത്ത് പുറത്തായി.  കെയ്ന്‍ വില്ല്യംസന്‍ 88 റണ്‍സെടുത്തു.

തുടര്‍ന്ന് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമംഗങ്ങളില്‍ രോഹിത് ശര്‍മ(നാല്), ശിഖര്‍ ധവാന്‍(ഒന്‍പത്), അജങ്ക്യ രഹാനെ(രണ്ട്), അമ്പാട്ടി റായിഡു(20), ആര്‍. അശ്വിന്‍(ഏഴ്), രവീന്ദ്ര ജഡേജ(അഞ്ച്), ഭുവനേശ്വര്‍ കുമാര്‍(20), മുഹമ്മദ് ഷാമി(14), വരുണ്‍ ആരോണ്‍(പൂജ്യം) എന്നിങ്ങനെ പുറത്താവുകയായിരുന്ന.

ജെയിംസ് നീഷമാണ് കിവീസിന്റെ സ്‌കോര്‍ മുന്നൂറ് കടത്തിയത്. 19 പന്തില്‍ നിന്ന് മൂന്നു ഫോറുകളും രണ്ട് സിക്‌സറും പായിച്ച ജെയിംസ് നീഷം 34 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement