Categories

ജഡേജയുടെ മികവില്‍ ഇന്ത്യക്ക് സമനില

raveendra-jadeja

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്റിന് മുന്നില്‍ ഒടുവില്‍ ഇന്ത്യ സമനില വീണ്ടെടുത്തു.

ഗുപ്ടീലിന്റെയും വില്യംസണിന്റെയും മികവില്‍ ന്യൂസിലാന്റ് പടുത്തുയര്‍ത്തിയ 314 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ മറികടന്നത് രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ ജഡേജയുടെ കരുത്താര്‍ന്ന ബാറ്റിങിന്റെ പിന്‍ബലത്തോടെ പതിനേഴ് റണ്‍സ് വാരിക്കൂട്ടി മത്സരം സമനിലയിലാക്കി. ജഡേജ 45 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കൂടാതെ മത്സരത്തില്‍ രണ്ട് വിക്കറ്റുകളും ജഡേജ സ്വന്തമാക്കി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ബൗളിങ് നിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ബൗളര്‍മാരില്‍ മുഹമദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയത് ടീമിന് ആശ്വാസം പകര്‍ന്നു.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്ത്യക്ക് നല്ല തുടക്കം നല്‍കിയെങ്കിലും മികച്ചൊരു സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ ഇവര്‍ക്കായില്ല.

സുരേഷ് റെയ്‌നയും ധോണിയും ആശ്വിനും ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ തത്കാലം രക്ഷിച്ചത്.

ന്യൂസിലാന്റിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങിയതോടെ ഏകദിന റാങ്കിങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.

പരമ്പരയില്‍ ഇനി രണ്ടു മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

Tagged with: