ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ബംഗ്‌ളാദേശ് 233 റണ്‍സിന് പുറത്തായി. ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 69 റണ്‍സെടുത്തു. വീരേന്ദര്‍ സേവാഗും(41*), ഗൗതം ഗംഭീറുമാണ് (26*) ക്രീസില്‍. അഞ്ച് വിക്കറ്റിന് 51 റണ്‍സ് എന്ന നിലയിലായിരുന്ന ബംഗ്‌ളാദേശിനെ പിടിച്ച് നിര്‍ത്തിയത് പുറത്താകാതെ മഹ്മുള്ള നേടിയ 96 റണ്‍സാണ്. ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ നാലും സഹീര്‍ഖാന്‍ മുന്നും പ്രഗ്യാന്‍ ഓജ രണ്ടും വിക്കറ്റ് നേടി.

ബംഗ്ലാദേശിന്റെ ഇമ്രുള്‍ കെയ്‌സും തമിം ഇക്ബാലും പൂജ്യത്തിനാണ് പുറത്തായത്. ജുനൈദ് സിദ്ദിഖും(8) റഖിബുള്‍ ഹസനും(4) വേഗത്തില്‍ പുറത്തായി. ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തിക്കുനു പകരം ക്യാപ്റ്റന്‍ ധോണി തിരിച്ചെത്തിയിട്ടുണ്ട്. പരുക്കേറ്റ വി വി എസ് ലക്ഷമണിനും ശ്രീശാന്തിനും പകരം മുരളി വിജയിനേയും പ്രഗ്യാന്‍ ഓജയേയും ടീമിലെത്തി. അമിത് മിശ്രക്കു പകുരം ഹര്‍ഭജന്‍ തിരിച്ചെത്തി. ടോസ് നേടിയ ബംഗ്‌ളാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.