എഡിറ്റര്‍
എഡിറ്റര്‍
‘ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല’; കോഹ്‌ലിയോടും സംഘത്തോടും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അനില്‍ കുംബ്ലെ
എഡിറ്റര്‍
Wednesday 8th February 2017 3:42pm

 

anil-kumble

 

ന്യൂദല്‍ഹി: ബംഗ്ലാദേശുമായുള്ള എക ടെസ്റ്റ് ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ദേശീയ ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. കഴിഞ്ഞ കുറച്ച് നാളുകളായി വളരെ മികച്ച രീതിയിലാണ് ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ മികച്ച മത്സരമാകും നാളെ ആരംഭിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു.


Also read ‘ലക്ഷ്മി വിലാസം ഒറ്റുകാര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍’: ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐയെ പരിഹസിച്ചും വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചും വി.ടി ബല്‍റാം 


മികച്ച ടീം തന്നെയാണ് അവര്‍ക്കെതിരെ ഇറങ്ങുക. വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള ടീമാണ് ബംഗ്ലാദേശ്. അവരുടെ കഴിഞ്ഞ ചില മത്സരങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാം. ന്യൂസിലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ബംഗ്ലാദേശിന്റെ മത്സര ഫലം പരിശോധിക്കേണ്ടതാണെന്നും കുബ്ലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയാത്ത ടീമാണ് അയല്‍ക്കാരായ ബംഗ്ലാദേശ്. എന്നാല്‍ സമീപ കാലത്തായി വളരെ മികച്ച പ്രകടനങ്ങളാണ് മുഷ്ഫിക്കുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള യുവ നിര കാഴ്ചവെക്കുന്നത്. ഇന്ത്യക്കെതിരായ മോശം റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ തന്നെയാകും മുഷ്ഫിക്കുറും സംഘവും ശ്രമിക്കുക.

മറുവശത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യന്‍ മണ്ണില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ച ടീമിന് ബംഗ്ലാദേശ് എതിരാളികളേയല്ല എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പരിശീലകന്‍ പറയുന്നത് പോലെയെങ്കില്‍ ബംഗ്ലാദേശിനെ വില കുറച്ച് കാണാന്‍ ഇന്ത്യ തയ്യാറാവുകയില്ല. ഓസീസിനെതിരെ പരമ്പരക്കൊരുങ്ങുന്ന കോഹ്‌ലിക്കും കൂട്ടര്‍ക്കും പരിശീലന മത്സരം കൂടിയാണിത്.

‘വളരെ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശ് പുറത്തെടുത്തത്. മത്സരഫലം അവര്‍ക്കെതിരാകാം എന്നിരുന്നാലും ന്യൂസിലാന്‍ഡില്‍ പോയി അവരോട് പോരാടിയ ബംഗ്ലാദേശ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എതിരാളികളെ നമ്മള്‍ ബഹുമാനിക്കുക തന്നെ വേണം.

എതിരാളികള്‍ ആരാണെന്നത് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു വിഷയം അല്ല, എത്ര നന്നായി കളിക്കുന്നു എന്നതാണ് നോക്കേണ്ടത്. നമ്മള്‍ക്ക് മികച്ച ഫോം തുടരാനായാല്‍ വിജയവും നമുക്ക് തന്നെയായിരിക്കും. ബംഗ്ലാദേശില്‍ കഴിവുള്ള ഒരുപറ്റം താരങ്ങളുണ്ട്. മികച്ച ഓള്‍ റൗണ്ടര്‍മാരുണ്ട്. അത് കൊണ്ട് തന്നെ വളരെ മികച്ച മത്സരമാകും നടക്കുക.’ കുബ്ലെ പറഞ്ഞു.

ഫോം ഔട്ടായ അജിങ്ക്യ രഹാനെയ്ക്ക് പകരം കരുണ്‍ നായര്‍ ഇറങ്ങിയേക്കുമെന്നുള്ള സൂചനയും പരിശീലകന്‍ നല്‍കി. ഓപ്പണിംഗ് സഖ്യത്തില്‍ മുരളി വിജയും കെ.എല്‍ രാഹുലും തന്നെയാകും ഇറങ്ങുക ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലെ സ്ഥാനം നിലനിര്‍ത്തിയേക്കാം. ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി 19 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് ഇന്ത്യന്‍ സംഘം നാളെ ടെസ്റ്റിനിറങ്ങുന്നത്. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് കോഹ്‌ലിയും കൂട്ടരുമിപ്പോള്‍.

Advertisement