എഡിറ്റര്‍
എഡിറ്റര്‍
‘കടുവകള്‍’ 388ല്‍ വീണു; ഇന്ത്യയ്ക്ക് 300 റണ്‍സിന്റെ ഒന്നാമിന്നിംങ്‌സ് ലീഡ്
എഡിറ്റര്‍
Sunday 12th February 2017 12:39pm

INDIA-CRICKET

 

ഹൈദരാബാദ്: ഇന്ത്യയുടെ 688 എന്ന റണ്‍ മല പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംങ്‌സ് 388 റണ്‍സില്‍ അവസാനിച്ചു. ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിംങ് ആരംഭിച്ചിട്ടുണ്ട്.


Also read യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓം സ്വാമിക്കെതിരെ എഫ്.ഐ.ആര്‍ 


ബംഗ്ലാദേശിനായി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ പ്രകടനമാണ് വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ടീമിനെ നാണക്കേടില്‍ നിന്നു രക്ഷപ്പെടുത്തിയത്. 127 റണ്‍സായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖുര്‍ നേടിയത്. താരത്തിന് പുറമെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളുമായി ഷാകിബ് അല്‍ ഹസനും മെഹ്ദി ഹസനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് 3 വിക്കറ്റ് സ്വന്തമാക്കി. സ്പിന്നര്‍ മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും രണ്ടു വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭൂവനേശ്വറും ഇശാന്തും ഓരോ വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ മുരളി വിജയിയുടെ (7) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 5 വീതം റണ്‍സുകളുമായി ലേകേഷ് രാഹുലും, ചേതേശ്വര്‍ പൂജാരയുമാണ് ഇപ്പോള്‍ ക്രീസില്‍.

നേരത്തെ ആദ്യ ഇന്നിംങ്‌സില്‍ വിരാട് കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിയുടെയും (204) മുരളി വിജയിന്റെയും (108) വൃദ്ധിമാന്‍ സാഹയുടെയും (106) സെഞ്ചുറികളുടെയും ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് 687 റണ്‍സിന് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Advertisement