എഡിറ്റര്‍
എഡിറ്റര്‍
‘കോഹ്‌ലിക്ക് മാനസിക വിഭ്രാന്തി’; അയാള്‍ ഭയന്നു തുടങ്ങിയിരിക്കുന്നു: മുന്‍ ഓസീസ് ഇതിഹാസ താരം
എഡിറ്റര്‍
Wednesday 15th March 2017 10:59pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് മാനസിക വിഭ്രാന്തിയെന്ന് മുന്‍ ഓസീസ് ഇതിഹാസ താരം റൂഡ്‌നി ഹോഗ്. കോഹ്‌ലി ഭയന്നു തുടങ്ങിയിരിക്കുകയാണെന്നും ഹോഗ് ഓസീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Also read നിറങ്ങള്‍ക്കെതിരെ കല്ലെറിയുന്ന ആര്‍.എസ്.എസ്; ചുവപ്പും പച്ചയും മഞ്ഞയും ധരിച്ച് ക്ഷേത്രത്തില്‍ പോവുക തന്നെ ചെയ്യും; തലശേരി ആക്രണത്തിനെതിരെ പി.പി ദിവ്യ 


മൂന്നാം ടെസ്റ്റ് നടക്കുന്ന റാഞ്ചിയിലെ പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നു പറഞ്ഞ റൂഡ്‌നി ഹോഗ് അങ്ങിനെ അനുകൂലമാണെന്ന് കരുതാന്‍ ഒരു കാരണമുണ്ടെന്നും കുട്ടിച്ചേര്‍ത്തു. പിച്ച് നന്നാകാനുള്ള കാരണം മറ്റൊന്നുമല്ല അത് ഇന്ത്യന്‍ നായകന്‍ മോശം ഫോമിലാണെന്നത് മാത്രമാണെന്നും അദേഹം പരിഹസിച്ചു.

റാഞ്ചിയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നും ആദ്യ രണ്ട് മത്സരങ്ങള്‍ പോലെ ഇത്തവണയും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാകുമെന്നും വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ നായകനെ പരിഹസിച്ച് മുന്‍ ഓസീസ് താരം രംഗത്തെത്തിയത്.

കോഹ്‌ലിയൊരു മെഗാസ്റ്റാറാണെന്നും എന്നാല്‍ അയാളുടെ ആവറേജ് ഇപ്പോള്‍ 50ല്‍ താഴെയാണെന്നും ഹോഗ് സെന്‍ റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍ പരമ്പരകളില്‍ നിന്നു വ്യത്യസ്തനായി വിരാട് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റണ്‍ കണ്ടെത്താന്‍ വിഷമിച്ചിരുന്നു. 0, 13, 12, 15 എന്നിങ്ങനെയാണ് ഇന്ത്യന്‍ നായകന്റെ കഴിഞ്ഞ നാലു ഇന്നിങ്‌സുകളിലെ റണ്‍സ്.

തന്റെ റണ്‍ ശരാശരി 50ല്‍ താഴെയാകുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരത നഷ്ടപ്പെടുമെന്നും മൈക്കല്‍ ക്ലര്‍ക്കും സ്റ്റീവ് വോയും തങ്ങളുടെ ശരാശരി 50ല്‍ താഴെയായിരുന്നപ്പോള്‍ അങ്ങനിയായിരുന്നെന്നും കോഹ്‌ലിയും ഇപ്പോള്‍ ആ അവസ്ഥയിലേക്കാണ് പോകുന്നതെന്നും ഹോഗ്‌സ് പറഞ്ഞു.

Advertisement