ന്യൂദല്‍ഹി: നാലാം ടെസ്റ്റിലും ഓസീസ് പടയ്ക്ക് ബാറ്റിംങ് തകര്‍ച്ച. ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നിന്നും തോല്‍വിയല്ലാതെ മറ്റൊന്നും നേടാനാകാതെ നിരാശയിലാണ് ഓസ്‌ട്രേലിയ.

Ads By Google

നാലാം ടെസ്റ്റില്‍ ബാറ്റിങ്് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സില്‍ 7 വിക്കറ്റ് നഷ്ടത്തിലുമാണ് മത്സരം പുരോഗമിക്കുന്നത്. ഒന്നാം ഇന്നിംഗിസില്‍ ഓള്‍ ഔട്ടില്‍ 272 റണ്‍സാണ് ഇന്ത്യക്ക് നേടിയിട്ടുള്ളത്.

ഓസ്‌ട്രേലിയയുടെ ബൗളര്‍ ലിയോണ്‍ ആണ് ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ തെറിപ്പിച്ചത്. ചേതേശ്വര്‍ പൂജാരയും മുരളി വിജയും നേടിയ രണ്ട് അര്‍ധസെഞ്ച്യുറികളാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്.

തുടക്കത്തില്‍ തന്നെ പിഴച്ച ഓസീസിന് പരമ്പര മുഴുവന്‍ തിരിച്ചടികള്‍ മാത്രമാണ് അവകാശപ്പെടാനുള്ളത്. തോല്‍വി തുടര്‍ക്കഥയാകുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തിലും ഓസീസിന്. നാലു ടെസ്റ്റുകളുള്ള പരമ്പര മുഴുവന്‍ പിടിയിലൊതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.പരമ്പരയില്‍ 3-0 ആണ് സ്‌കോര്‍ നില.