ധര്‍മ്മശാല: ഓസ്ട്രേലിയക്കെതിരെ നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 137 റണ്‍സിന് തകര്‍ന്നടിഞ്ഞതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം നിശ്ചയിച്ചത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 32 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവ്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. മൂന്നാം ദിനം ജഡേജയുടേയും വൃഥിമാന്‍ സാഹയുടേയും കൂട്ടു കെട്ടാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ ഗ്രെന്‍ മാക്സ് വെല്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നുളളു. മാക്സ്വെല്‍ 45 റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് 17, ഹാന്‍ കോമ്പ് 18, വാര്‍ണര്‍ 6, റിന്‍ഷാ 8, മാര്‍ഷ് 1, കുമ്മിന്‍സ് 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

കുമ്മിന്‍സ് 12 ഒകീഫും ലിയോണും ഹസില്‍വുഡും പൂജ്യരായി മടങ്ങി. 25 റണ്‍സുമായി വാഡ് പുറത്താകാതെ നിന്നു. .


Also Read: ‘എല്‍കെജി വിദ്യാര്‍ത്ഥിക്ക് പോലും മനസിലാകും ഈ രേഖകള്‍ കെട്ടിചമച്ചതാണെന്ന്’; ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിനെ കയ്യോടെ പിടികൂടി കോടതി; അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം


നിര്‍ണ്ണായകമായ ധര്‍മ്മശാല ടെസ്റ്റില്‍ വിജയത്തിലേക്ക് ഇന്ത്യയ്ക്കുള്ള ദൂരം 106 റണ്‍സും രണ്ട് ദിവസവുമാണ്, നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയ്ക്കും കൂട്ടര്‍ക്കും ഇനി വിജയമല്ലാതെ മറ്റൊന്നും ചിന്തയില്‍ പോലും കാണില്ല.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 14 റണ്‍സ് എടുത്തിട്ടുണ്ട്. രാഹുലും മുരളി വിജയുമാണ് ക്രീസിലുള്ളത്.