എഡിറ്റര്‍
എഡിറ്റര്‍
ചെന്നൈ ടെസ്റ്റ്: ഓസ്‌ട്രേലിയ 380 ന് പുറത്ത്
എഡിറ്റര്‍
Saturday 23rd February 2013 2:19pm

ചെന്നൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  ഓസ്‌ട്രേലിയ 380 റണ്‍സിന് പുറത്തായി. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് 400 റണ്‍സ് മറികടക്കാനായില്ല.

Ads By Google

103 റണ്‍സുമായി ഓസീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായി നിന്ന ക്യാപ്റ്റന്‍ ക്ലാര്‍ക്ക് 130 റണ്‍സിന് പുറത്തായി. 361 റണ്‍സിലെത്തിയപ്പോഴാണ് ആസ്‌ട്രേലിയക്ക് ഇന്നത്തെ ആദ്യ വിക്കറ്റ് നഷ്ടമായത്.

രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്ലാര്‍ക്കിനെ ഭുവനേശ്വര്‍ കുമാര്‍ പിടികൂടുകയായിരുന്നു. ഒരു റണ്‍സുമായി ക്ലാര്‍ക്കിനൊപ്പം ക്രീസില്‍ നിന്ന പീറ്റര്‍ സിഡില്‍ 19 റണ്‍സിനും പുറത്തായി.

ഹര്‍ഭജന്റെ പന്തില്‍ സിഡിലിനെ സെവാഗ് പിടികൂടുകയായിരുന്നു. ഇന്നലെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിനെ തകര്‍ത്ത ആര്‍. അശ്വിന്‍ ഇന്ന് ഒരു വിക്കറ്റ് കൂടി നേടി വിക്കറ്റ് നേട്ടം ഏഴാക്കി.

നഥാന്‍ ലിയോണ്‍ ആണ് അശ്വിന് വിക്കറ്റ് നല്‍കി പുറത്തായത്. ലിയോണെ കൊഹ്‌ലി പിടികൂടുകയായിരുന്നു. 15 റണ്‍സുമായി പാറ്റിന്‍സണ്‍ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മുരളി വിജയിന്റെയും (15 പന്തില്‍ 10) സേവാഗിന്റെയും (11 പന്തില്‍ 2) വിക്കറ്റുകള്‍ ആദ്യമേ നഷ്ടമായി.

Advertisement