Categories

Headlines

ഇ­ന്ത്യ­യി­ലേ­ക്ക് ഉല്ലാ­സ­യാ­ത്ര­ക്കില്ല: ഖു­റേഷി

ഇസ്‌­ലാ­മാ­ബാദ്: പാ­കി­സ്­താ­നു­മാ­യി നി­ല­വി­ലു­ള്ള പ്ര­ശ്‌­ന­ങ്ങള്‍ താര്‍­ക്കാന്‍ അര്‍­ത്ഥ­വത്തും ക്രി­യാ­ത്മ­കവുമാ­യ ച­ര്‍­ച്ച­കള്‍­ക്ക് ത­യ്യാ­റാ­ണെ­ങ്കില്‍ മാ­ത്ര­മേ താന്‍ ഇ­ന്ത്യ സ­ന്ദര്‍­ശി­ക്കു­വെന്ന് പാ­കി­സ്­താന്‍ വി­ദേ­ശ­കാ­ര്യ മന്ത്രി ഷാ മ­ഹ്മൂ­ദ് ഖു­റേ­ശി. പാ­കി­സ്­താന്‍ സ­ന്ദര്‍­ശി­ക്കു­ന്ന ബ്രി­ട്ടി­ഷ് മ­ന്ത്രി സയീ­ദ വാര്‍­സി­യു­മാ­യി ന­ടത്തി­യ സം­യുക്ത വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­ങ്കെ­ടു­ത്ത­തി­നു ശേ­ഷം സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ഇ­ന്ത്യ­യി­ലേ­ക്ക് ഒ­രു ഉല്ലാ­സ­യാ­ത്ര ന­ട­ത്താന്‍ ഞാ­നില്ല. ക്രി­യാ­ത­മ­ക­മാ­യ ചര്‍­ച്ച­കള്‍­ക്ക് എ­ന്ന് ഇ­ന്ത്യ പൂര്‍­ണ­മായും സ­ജ്ജ­മാ­വു­ന്നു അ­ന്ന് ഇ­ന്ത്യയി­ലേ­ക്ക് വ­രാ­നാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്ന­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ഇ­ന്ത്യന്‍ സര്‍­ക്കാ­രിന്റ നി­ല­വി­ലുള്ള നി­ല­പാ­ടില്‍ ഇ­ന്ത്യ സ­ന്ദര്‍­ശി­ക്കു­മോ എന്ന ചോ­ദ്യ­ത്തി­ന് മ­റുപ­ടി പ­റ­യു­ക­യാ­യി­രു­ന്നു ഖു­റേഷി.
ഇ­സ്‌ലാ­മാ­ബാ­ദില്‍ ന­ടത്തി­യ ചര്‍­ച്ച­യ്­ക്കു ശേ­ഷം അ­ടു­ത്ത ഘ­ട്ട ചര്‍­ച്ച­ക്കായി ഇ­ന്ത്യന്‍ വി­ദേ­ശ­കാ­ര്യ മന്ത്രി എ­സ് എം കൃഷ്ണ
ഖു­റേ­ഷി­യെ ഇ­ന്ത്യ­യി­ലേ­ക്ക ക്ഷ­ണി­ച്ചി­രുന്നു. കൃഷ്­ണ പാ­കി­സ്­താ­നില്‍ എ­ത്തിയ­ത് ചര്‍­ച്ച­യ്­ക്ക് ത­യ്യാ­റാ­യി­ട്ട­ല്ലെ­ന്ന് ഖു­റേ­ഷി നേര­ത്തേ ആ­രേ­പി­ച്ചി­രുന്നു.

ചര്‍­ച്ച­യില്‍ ഇ­ന്ത്യ­ക്ക് ത­ങ്ങ­ളു­ടെ താല്‍­പ്പ­ര്യ­ങ്ങള്‍ ചര്‍­ച്ച ചെ­യ്യാം. ഭീ­ക­ര­വാ­ദ­ത്തെ അ­മര്‍­ച്ച ചെ­യ്യല്‍ എ­ന്നത് പാ­കി­സ്­താ­ന്റെ­യും ­അ­ജ­ണ്ട­യാ­ണ്. മുംബൈ ഭീ­ക­രാ­ക്രമ­ണം ഇ­ന്ത്യയു­ടെ താല്‍­പ്പ­ര്യ­മാ­ണ­ങ്കില്‍ ഞ­ങ്ങ­ളു­ടെ­ത് ക­ശ്­മീ­രി­ലെ നി­ല­വി­ലെ അ­വ­സ്ഥയും കര്‍­ഫ്യു­വു­മൊ­ക്കെ­യാ­ണ്. എ­ന്നാല്‍ പാ­കി­സ്­താ­ന്റെ താല്‍­പ്പ­ര്യ­ങ്ങള്‍ ചര്‍­ച്ച­ചെ­യ്യു­ന്ന­തില്‍ ഇ­ന്ത്യ കടും­പി­ടി­ത്തം കാ­ണി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് ഖു­റേ­ഷി ആരോ­പിച്ചു.

ഞ­ങ്ങളും ഒ­രു ജ­നാ­ധിപ­ത്യ രാ­ഷ്ട്ര­മാ­ണ്. ജ­നങ്ങ­ളെ തൃ­പ്­തി­പ്പെ­ടു­ത്തേ­ണ്ട­ത് ഞ­ങ്ങ­ളു­ടെയും ആ­വ­ശ്യ­മാണ്. സ­മ­ഗ്ര­ചര്‍­ച്ച­യില്‍ അ­നാ­വ­ശ്യ­മാ­യ­തൊന്നും പാ­കി­സ്­താന്‍ ന­ട­ത്തി­യി­ട്ടി­ല്ലെ­ന്നും ഖു­റേ­ഷി അ­റി­യിച്ചു.

നാ­ലു­വര്‍­ഷ­മാ­യി ന­ട­ക്കു­ന്ന ഉ­പ­യക­ക്ഷി ചര്‍­ച്ച­കള്‍ വെ­റു­തെ­യാ­വ­രു­തെ­ന്നും പാ­കി­സ്­താ­ന് ആ­ഗ്ര­ഹ­മു­ണ്ടെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ