എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ കരുത്തില്‍ ഇറ്റാലിയന്‍ മതിലും വീണു; 2-0 ന് ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ, ഗോള്‍ നേട്ടത്തിലൂടെ അഭിമാനമായി മലയാളി താരം രാഹുലും
എഡിറ്റര്‍
Friday 19th May 2017 9:56pm

അരിസോ: സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്മാരായ ഇറ്റലിയെ രണ്ടു ഗോളുകള്‍ക്ക് തറപറ്റിച്ച് ഇന്ത്യ അണ്ടര്‍-17 ന് ചരിത്ര വിജയം. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന യൂറോപ്യന്‍ ട്രിപ്പിലെ ഇന്ത്യയിലെ ആദ്യ വിജയമാണിത്. ഇരുപകുതികളിലും ഓരോ വട്ടം ഇറ്റാലിയന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് ഇന്ത്യ ഗോള്‍ നേടുകയായിരുന്നു.


Also Read: ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ് ഓഫീസിലെത്തിയപ്പോള്‍ ‘മുങ്ങിയ’ 13 ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍ 


31 ആം മിനുറ്റില്‍ അഭിജിത്ത് സര്‍ക്കാരായിരുന്നു ഇന്ത്യയ്ക്കായി ആദ്യ ലീഡ് നേടിയത്. ലീഡുയര്‍ത്താന്‍ ഇന്ത്യ പലവട്ടം ശ്രമിച്ചെങ്കിലും പേരുകേട്ട ഇറ്റാലിയന്‍ മതിലില്‍ തട്ടി ഇന്ത്യയുടെ ശ്രമങ്ങള്‍ തകരുകയായിരുന്നു.

രണ്ടാം പകുതിയില്‍ 80 ആം മിനിറ്റിലായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ഗോള്‍. നിരന്തര ശ്രമങ്ങളുടെ റിസള്‍ട്ട കണ്ട നിമിഷമായിരുന്നു അത്. ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത് മലയാളി താരം രാഹുലായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ലോകകപ്പോടെ സ്വന്താമായൊരു സ്ഥാനം നേടാന്‍ കഴിയുമെന്ന് കരുതുന്ന ഇന്ത്യയ്ക്ക് ഈ വിജയം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.


Don’t Miss: ‘ ട്രോളി തോല്‍പ്പിക്കാനാകില്ല മക്കളേ… കിംഗ് ഞാന്‍ തന്നെ’; സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ വന്നവരെ ട്രോളി തിരിച്ചടിച്ച് ക്രിസ് ഗെയില്‍


നേരത്തെ ചേട്ടന്മാര്‍ പോയന്റ് പട്ടികയില്‍ നൂറാം സ്ഥാനത്തേക്ക് കയറിവന്ന് അനിയന്മാര്‍ക്ക് മാതൃക കാണിച്ചു കൊടുത്തിരുന്നു. ഒക്ടോബര്‍ 6 മുതല്‍ 28 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 ലോകകപ്പ് നടക്കുക.

Advertisement