എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം
എഡിറ്റര്‍
Sunday 20th January 2013 10:27am

ന്യൂദല്‍ഹി: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

Ads By Google

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായാണ് ഇന്ത്യ ആദ്യ സ്ഥാനത്ത് എത്തിയത്. 119 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി ഇന്ത്യ ജയിച്ചാല്‍ റാങ്കിങ്ങില്‍ അടുത്തകാലത്തൊന്നും ഇന്ത്യയെ പിന്നിലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കില്ല.

രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനു 118 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 116 ഉം നാലാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 111 ഉം പോയിന്റുമാണുള്ളത്.

111 പോയിന്റുള്ള ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്താണ്. 107 പോയിന്റുമായി പാക്കിസ്ഥാനാണ് ആറാം സ്ഥാനത്തുള്ളത്.

ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നാലാം സ്ഥാനത്തുമാണ് ഉള്ളത്.

ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ പാക്കിസ്ഥാന്റെ സയ്യിദ് അജ്മലിനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ നിരയില്‍ നിന്നു ആര്‍. അശ്വിനു മാത്രമാണ് ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇടംപിടിക്കാനായത്. ഏഴാം സ്ഥാനത്താണ് അശ്വിന്‍.

Advertisement