Categories

പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്

മുംബൈ: രാജ്യത്ത് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന് ഉണ്ടാകുമെന്ന് നെഹ്രു സെന്ററിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും ഇരുട്ടുള്ള ചന്ദ്രഗ്രഹണമാണ് ഉണ്ടാകാന്‍ പോകുന്നത്.

15-ാം തീയ്യതി രാത്രി സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരികയും ഭൂമി പൂര്‍ണമായും ചന്ദ്രനെ മറയ്ക്കുകയും ചെയ്യും. ജൂണ്‍ 15 രാത്രി 23:53 നും ജൂണ്‍ 16 അതിരാവിലെ 03:32നും ഇടയ്ക്കായിരിക്കും ചന്ദ്രഗ്രഹണം ഉണ്ടാവുകയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

1971 ഓഗസ്റ്റ് 6നായിരുന്നു അവസാനമായി ഏറ്റവും ഇരുട്ടേറിയ ചന്ദ്രഗ്രഹണമുണ്ടായത്. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഡിസംബര്‍ 10നായിരിക്കും സംഭവിക്കുക. എന്നാല്‍ ഇത് യൂറേഷ്യയില്‍ മാത്രമേ ദൃശ്യമാവുകയുള്ളു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.