എഡിറ്റര്‍
എഡിറ്റര്‍
ലണ്ടന്‍ ഒളിംപിക്‌സിനായുള്ള ഇന്ത്യന്‍ ടെന്നിസ് ടീമിനെ തിരഞ്ഞെടുക്കും
എഡിറ്റര്‍
Friday 15th June 2012 9:26am

ന്യൂദല്‍ഹി: ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സിനായി ഇന്ത്യയില്‍ നിന്നുള്ള ടെന്നിസ് താരങ്ങളെ ഇന്ന് തിരഞ്ഞെടുക്കും. ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ കമ്മിറ്റിയിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് അംഗങ്ങളെ തീരുമാനിക്കുക.

ആദ്യ പത്തില്‍ നില്‍ക്കുന്ന ലിയാന്‍ഡര്‍ പേസിന് ഒളിംപിക്‌സിലേക്ക് നേരിട്ടുള്ള പ്രവേശനം ഏതാണ്ട് ഉറപ്പാണ്. തന്റെ പാട്‌നറായ രോഹന്‍ ബൊപ്പണ്ണയുടെ പേര് ലിയാന്‍ഡര്‍ പേസ് നിര്‍ദ്ദേശിക്കുമെന്നാണ് അറിയുന്നത്.

പേസ്- ഭൂപതി സഖ്യങ്ങള്‍ പിരിഞ്ഞതിനുശേഷം നടക്കുന്ന ആദ്യത്തെ ഒളിംപിക്‌സാണ് ഇത്.  എന്നാല്‍ ഒരു ഗ്രൂപ്പിലേക്കായി ബൊപ്പണ്ണയേയും ഭൂപതിയേയും പരിഗണിക്കാന്‍ ആവില്ല. ഭൂപതിയെ പരിഗണിച്ചാല്‍ ബൊപ്പണ്ണ പുറത്തിരിക്കേണ്ടി വരും. ഇതില്‍ ആര്‍ക്കാണ് നറുക്ക് വീഴുന്നതെന്ന് കണ്ടുതന്നെ അറിയണം.

Advertisement