ന്യൂദല്‍ഹി: മ്യാന്‍മാറില്‍ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ ദുരിതാശ്വാമയക്കുന്നു. ബംഗ്ലാദേശിന്റെ ആവശ്യപ്രകാരമാണ് നടപടി. റോഹിങ്ക്യന്‍ വിഷയത്തില്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ മുഅസ്സം അലി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു.

അഭയാര്‍ത്ഥികള്‍ക്കുള്ള സഹായങ്ങളുമായി ആദ്യ ഇന്ത്യന്‍ വിമാനം വ്യാഴാഴ്ച ചിറ്റഗോങ്ങിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പായ കോക്‌സ് ബസാറിലേക്കാണ് ആദ്യ സഹായമെത്തിക്കുക.

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള നടപടികള്‍ക്കിടെയാണ് ബംഗ്ലാദേശിനുള്ള സഹായം കൈമാറുന്നത്.


Read more: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍: സി.പി.ഐ (മാവോയിസ്റ്റ്)


ബംഗ്ലാദേശിലെ തന്നെ തെക്‌നാഫിലെ അഭയാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മയായ ഖല്‍സ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 50,000 ത്തോളം പേര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയെന്നും മൂന്നു ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ് അതിര്‍ത്തിയിലുള്ളതെന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അവര്‍ കഴിയുന്നതെന്നും ഖല്‍സ സംഘത്തെ നയിക്കുന്ന അമര്‍പ്രീത് സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.