ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഉടന്‍ തന്നെ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

കഴിയുന്നത്ര വേഗം ഇതിന്റെ നടപടികള്‍ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും രാജ്‌നാഥ് സിങ് പറയുന്നു. തീവ്രവാദ- അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ വലിയ കാല്‍വെപ്പായിരിക്കുമിതെന്നും രാജ്‌നാഥ് സിങ് പറയുന്നു.

മധ്യപ്രദേശ് അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്യവേയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.


Dont Miss ഞങ്ങളില്‍ മൂന്ന് പേരില്‍ ഒരാളെ തിരഞ്ഞെടുത്തേ മതിയാവൂ; മലയാളത്തിലെ യുവസംവിധായകരില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാര്‍മിള 


2018 ഓടെ പാക്കിസ്ഥാനുമായി പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടക്കും. വലിയ തോതിലുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് തടയിടാനായാണ് ഇത്തരം നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തികളിലെ ഇടപെടലുകളില്‍ ബിഎസ്എഫ് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് അയല്‍രാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ പേര് പ്രശസ്തമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. സൈന്യത്തിനായി പരാതിപരിഹാര സെല്ലുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.