വാഷിംഗ്ടണ്‍: അധികം വൈകാതെതന്നെ ഇന്ത്യന്‍ സമ്പദ് രംഗം ചൈനയുടെതിനെ മറികടക്കുമെന്ന് ‘ ദ ഇകോണമിസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമേഖലയുടെ ശക്തമായ വളര്‍ച്ചയാണ് ഈ നേട്ടത്തിന് രാജ്യത്തെ സഹായിക്കുകയെന്നും ഇക്കോണമിസ്റ്റിന്റെ കവര്‍ സ്‌റ്റോറിയില്‍ പറയുന്നു.

ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തികവളര്‍ച്ചകള്‍ തമ്മില്‍ താരതമ്യപഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇക്കോണമിസ്റ്റിലുള്ളത്. ഈവര്‍ഷാവസാനത്തോടെ ഇന്ത്യന്‍ സമ്പദ് വളര്‍ച്ച 8.5 ശതമാനത്തിനു മുകളിലെത്തും. 1.5 ബില്യണ്‍ ആളുകള്‍ അധിവസിക്കുന്ന ഒരു രാജ്യം ഇത്രയധികം സാമ്പത്തിക വളര്‍ച്ച നേടുന്നത് അവിശ്വസനീയമാണെന്നും ദ ഇക്കോണമിസ്റ്റ് പറയുന്നു.