ന്യൂദല്‍ഹി: ഏഷ്യക്കും പെസഫിക്കിനും വേണ്ടിയുള്ള യു.എന്‍-ന്റെ ജൈവവൈവിധ്യ ദശകത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനും നിരന്തരമായി ഉപയോഗിക്കുന്നതിനുമുള്ള ഒരു പരിശ്രമമാണിത്.

‘ഈ ദിശയിലുള്ള പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി 2011 മുതല്‍ 2020 വരെ ജൈവവൈവിധ്യ ദശകമായി യു.എന്‍ ജനറല്‍ അസംബ്ലി പ്രഖ്യാപിച്ചിരുന്നു. ജൈവവൈവിധ്യം സംരക്ഷിക്കാനും ഏകീകരിക്കനും ശക്തിപ്പെടുത്താനുമുള്ള ഒരവസരമായാണ് ഇതിനെ കാണേണ്ടത്.’- പരിസ്ഥി മന്ത്രാലയം അറിയിച്ചു.

മനുഷ്യാധിവാസ വ്യാപനവും വികസനപ്രാവര്‍ത്തനങ്ങളും ഏറ്റവും അടുത്തായി ആഗോള താപനവും കാരണം കഴിഞ്ഞ ഏതാനം ദശകങ്ങളായി ജൈവവൈവിധ്യത്തിന് ശക്തമായ കോട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം അതിന്റെ രേഖയിലൂടെ പറഞ്ഞു.