എഡിറ്റര്‍
എഡിറ്റര്‍
മാര്‍ച്ചിലോടെ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 155 മില്യണിലെത്തും
എഡിറ്റര്‍
Thursday 2nd January 2014 1:59pm

mobile-internet

ന്യൂദല്‍ഹി: വരുന്ന മാര്‍ച്ചിലോടെ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 155 മില്യണ്‍ ആകുമെന്ന് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പ്രസ്തുത കണക്കെടുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. 2014 ജൂണ്‍ ആകുമ്പോഴേക്കും ഇത് 185 മില്യണിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഡിസംബര്‍ 2013ലെ 103 മില്യണ്‍ എന്ന കണക്കില്‍ നിന്നും മാര്‍ച്ച് 2014നോടെ 126 മില്യണ്‍ ആകുമെന്നും ജൂണ്‍ മാസത്തോടെ അത് വീണ്ടും വര്‍ധിച്ച് 153 മില്യണ്‍ ആകുമെന്നുമാണ് പറയുന്നത്.

അതേസമയം ഗ്രാമപ്രദേശങ്ങളില്‍ ഡിസംബറിലെ 27 മില്യണ്‍ എന്ന കണക്കില്‍ നിന്നും ജൂണ്‍ 2014നോടെ 32 മില്യണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 ല്‍ ഓരോ ഉപയോക്താക്കളില്‍ നിന്നുമുള്ള ശരാശരി വരവ് 460 ല്‍ നിന്ന് 360 ആയി കുറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013നോടെ മൊബൈല്‍ ഇന്റര്‍നെറ്റില്‍ സമം ചിലവഴിക്കുന്നത് 45 ശതമാനം ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേത് 43 ശതമാനമായിരുന്നു.

35 ശതമാനം മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഓരോ മാസവും തങ്ങളുടെ ഫോണിലേക്ക് 100 മുതല്‍ 500 രൂപ വരെ ചിലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒമ്പത് ശതമാനം പേര്‍ മാസം അഞ്ഞൂറ് രൂപക്ക് മുകളില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ആവശ്യത്തിന് വേണ്ടി ചിലവഴിക്കുന്നുവെന്നും ആറ് ശതമാനം പേര്‍ മാത്രമാണ് മാസം 100 രൂപയില്‍ താഴെ ചിലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement