Categories

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 301 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് മികച്ചസ്‌കോര്‍. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് 300 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും സുരേഷ് റെയ്‌നയുടെയും അര്‍ധസെഞ്ചുറികളാണ് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായകമായത്.

മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ പാര്‍ത്ഥിവ് പട്ടേലിനും അജിങ്ക്യ രഹാനക്കും കഴിഞ്ഞില്ല. പാര്‍ഥിവ് പട്ടേല്‍(9) തുടക്കത്തിലേ റണ്ണൗട്ടായപ്പോള്‍ അജിങ്ക്യാ രഹാനെ(15) സ്പിന്നര്‍ സ്വാനിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ഗൗതം ഗംഭീറിനും(32) വിരാട് കൊഹ്‌ലിക്കും(37) മികച്ച തുടക്കം മുതലാക്കാനായില്ല.

അതിന് ശേഷം റെയ്‌നയെയും(55 പന്തില്‍ 61) പിന്നീട് രവീന്ദ്ര ജഡേജയെയും(22 പന്തില്‍ 27) കൂട്ടുപിടിച്ച് ധോണി(70 പന്തില്‍ 87 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിലെത്തിച്ചത്. മറുപടി ബാറ്റിംഗാരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ കുക്കും ട്രോട്ടുമാണ് ക്രീസില്‍. ഓപ്പണറായ കീവിസ് വെറ്ററും പീറ്റേഴ്‌സണുമാണ് ഔട്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.