ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രഹാര്‍ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. ഹ്രസ്വദൂര മിസൈലുകളുടെ ഗണത്തില്‍പെടുന്നതാണ് പ്രഹാര്‍.

ഒറീസയിലെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്നുമാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.

7.8 മീറ്റര്‍ നീളവും 1.2 ടണ്‍ ഭാരവുമുള്ള പ്രഹാറിന് ദൂരപരിധി 150 കിലോമീറ്ററാണ്.