എഡിറ്റര്‍
എഡിറ്റര്‍
ഹെഡ്‌ലിയെ ഒരുവര്‍ഷത്തേക്ക് വിട്ടുകിട്ടണമെന്ന് അമേരിക്കയോട് ഇന്ത്യ
എഡിറ്റര്‍
Monday 3rd June 2013 12:50am

hedli

ന്യൂദല്‍ഹി: ലഷ്‌കര്‍  ഇ തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ ഒരുവര്‍ഷത്തേക്ക് വിട്ടുകിട്ടണമെന്ന് ഇന്ത്യ അമേരിക്കയോടാവശ്യപ്പെട്ടു.

മെയ് 20 മുതല്‍ 22 വരെ നടന്ന ഇന്ത്യയു.എസ്. ആഭ്യന്തരസുരക്ഷാ ചര്‍ച്ചയിലാണ് ഇന്ത്യ ഈ ആവശ്യമുന്നയിച്ചത്. ഇക്കാര്യം സജീവമായി പരിഗണിക്കാമെന്ന് യു.എസ്. പ്രതിനിധികള്‍ ഉറപ്പുനല്‍കിയതായി ഇന്ത്യന്‍സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Ads By Google

ഹെഡ്‌ലിയുടെ കൂട്ടാളി തഹാവുര്‍ റാണയെ വിചാരണയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിന്റെ ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ ഇരുവരുടെയും കസ്റ്റഡി ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ ഇന്ത്യക്ക് നേരത്തേ അവസരം ലഭിച്ചിരുന്നു. എന്നാല്‍, അയാളുടെ അടുത്ത കൂട്ടാളിയായ റാണയെ ചോദ്യം ചെയ്യാനായിരുന്നില്ല.

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായാല്‍ 2008ലെ മുംബൈ ആക്രമണത്തിനു പിന്നിലുള്ള ശക്തികളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.

പാക് വംശജനായ യു.എസ്. പൗരനാണ് ഹെഡ്‌ലി. റാണ പാക് വംശജനായ കാനഡക്കാരനും. ഇരുവരെയും വിട്ടുകിട്ടാന്‍ ഇന്ത്യ നിരന്തരശ്രമത്തിലാണ്.

മുംബൈ ഭീകരാക്രമണക്കേസില്‍ യു.എസ്.കോടതി ഹെഡ്‌ലിയെ 35 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. മറ്റ് 11 കേസുകളില്‍ ഇയാള്‍ക്കെതിരായ നടപടികള്‍ തുടരുകയാണ്.

Advertisement