Categories

കി­രീ­ട­പ്പോ­രാ­ട്ട­ത്തി­ന് ഇ­ന്ത്യയും ല­ങ്കയും

ധാം­ബു­ള്ള: ത്രി­രാ­ഷ്ട്ര ക്രി­ക്ക­റ്റി­ന്റെ ഫൈ­ന­ലില്‍ ധാം­ബു­ള്ള സ്റ്റേ­ഡി­യ­ത്തില്‍ ഇ­ന്ത്യ ഇ­ന്ന് ശ്രീ­ലങ്ക­യെ നേ­രി­ടും. നോ­ബോള്‍ വി­വാ­ദ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തില്‍ ‘ഹൈ വോള്‍­ട്ടേജ്’ മല്‍­സ­ര­ത്തി­നാകും ധാം­ബു­ള്ള സ്‌­റ്റേ­ഡി­യം സാക്ഷ്യം വ­ഹി­ക്കു­ക. പ­കല്‍-രാത്രി മല്‍­സ­ര­ത്തില്‍ ടോ­സ് നിര്‍­ണാ­യ­ക­മാ­കും.

ബാ­റ്റിം­ഗി­ലെ ദൗര്‍­ബ­ല്യ­മാ­ണ് ടീം ഇ­ന്ത്യ­യെ വ­ല­യ്­ക്കു­ന്ന­ത്. ഓ­പ്പ­ണര്‍ വീ­രേ­ന്ദ്ര സെ­വാ­ഗ് അല്ലാ­തെ മ­റ്റൊ­രു താ­ര­വും ധാം­ബു­ള്ള പി­ച്ചി­നെ മ­ന­സ്സി­ലാ­ക്കു­ന്ന­തില്‍ വി­ജ­യി­ച്ചി­ട്ടില്ല. റെ­യ്‌­ന, കോ­ഹ്‌ലി, രോ­ഹി­ത് ശര്‍­മ, ദി­നേ­ശ് കാര്‍­ത്തി­ക് എ­ന്നി­വ­രു­ടെ ഫോ­മില്ലാ­യ്­മയും ഇ­ന്ത്യ­യെ വ­ല­യ്­ക്കുന്നു. എ­ന്നാല്‍ അ­പാ­ര­ഫോ­മി­ലു­ള്ള ബൗ­ളിം­ഗ് നി­ര­യി­ലാ­ണ് ഇ­ന്ത്യു­യു­ടെ പ്ര­തീക്ഷ.

ബാ­റ്റിം­ഗി­ലു­ള്ള മേ­ധാ­വി­ത്വ­മാ­ണ് ല­ങ്ക­യ്­ക്ക് ക­രു­ത്തു­പ­ക­രു­ന്നത്. സം­ഗ­ക്കാ­രയും ദില്‍­ഷനും ജ­യ­വര്‍­ധ­നയും അ­ട­ങ്ങു­ന്ന ബാ­റ്റിം­ഗ് ശ­ക്ത­മാണ്. വാ­ലറ്റ­ത്ത് സൂര­ജ് രണ്‍­ദീവും മ­ലിം­ഗയും വ­രെ ബാ­റ്റ്‌­ചെ­യ്യാന്‍ ശ­ക്ത­രാണ്. നോ­ബോള്‍ വി­വാ­ദ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തില്‍ ഒ­രു ‘പ­ക­രം­വീട്ടല്‍’ മല്‍­സ­ര­ത്തി­നാ­ണ് ഇ­രു­ടീ­മു­കളും ഇ­റ­ങ്ങു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.