ധാംബുള്ള: ആദ്യമല്‍സരത്തിലെ ഞെട്ടിപ്പിക്കുന്ന തോല്‍വിക്കുശേഷം വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരേ ഇറങ്ങുന്നു. മല്‍സരത്തില്‍ തുടരണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഇന്ത്യക്കെതിരേ 200 റണ്‍സിന്റെ വിജയം നേടിയ ന്യൂസിലാന്‍ഡ് ലങ്കക്കെതിരേ 3 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

ഡങ്കിപ്പനി ബാധിച്ച മധ്യനിര താരം യുവരാജ് ഇന്ന് കളിക്കില്ല. ആദ്യമല്‍സരത്തില്‍ നിറം മങ്ങിയ ഇഷാന്ത് ശര്‍മ്മക്കുപകരം മുനാഫ് പട്ടേല്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ആദ്യമല്‍സരത്തില്‍ മികച്ച ബൗളിംഗ് മികവിലാണ് ലങ്ക കീവീസിനെ തകര്‍ത്തത്.