എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക്ക് ബന്ധം ഉലയുന്നു; അതിര്‍ത്തിവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കി
എഡിറ്റര്‍
Friday 11th January 2013 4:18pm

ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാതലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു.അതിര്‍ത്തി കടന്നുള്ള ബസ് സര്‍വ്വീസും വ്യാപാര ബന്ധവും പാകിസ്ഥാന്‍ നിര്‍ത്തലാക്കി.

Ads By Google

തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് ബസ് സര്‍വ്വീസ് ഇന്ത്യയും നിര്‍ത്തിവെച്ചു. അതിര്‍ത്തിവഴിയുള്ള വ്യാപാരവും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി.

ഇന്ത്യയിലെ പൂഞ്ച് സെക്ടറിനും റാവല്‍കോട്ടിനും ഇടയിലുള്ള ബസ് സര്‍വ്വീസാണ് പാകിസ്ഥാന്‍ നിര്‍ത്തലാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായണ് വ്യാപരബന്ധവും ബസ് സര്‍വ്വീസും ആരംഭിച്ചിരുന്നത്.

നിയന്ത്രണ രേഖ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പച്ചക്കറികുളം പഴങ്ങളും എത്തിയിരുന്നത് ഈ വ്യാപാര ബന്ധത്തിലൂടെയാണ്.

അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഇന്ത്യ നടത്തിയ വെടിവെപ്പില്‍ സൈനികന്‍ മരിച്ചതായി പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറെ പാക് വിദേശകാര്യാലയത്തിലേക്ക് വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു.

ചൊവ്വാഴ്ച രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ അംബാസിഡറെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. അതിനു പകരമാണ് ഈ നടപടിയെന്നാണ് അറിയുന്നു.

കശ്മീരിലെ ബട്ടാല്‍ മേഖലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സൈന്യം പ്രകോപനമൊന്നും കൂടാതെ വെടിവെച്ചുവെന്നും ഒരു സൈനികന്‍ മരിച്ചുവെന്നുമാണ് പാകിസ്ഥാന്റെ പുതിയ ആരോപണം.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കശ്മീരില്‍ ആവശ്യത്തിന് സൈനികരുണ്ടെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ അവര്‍ക്കു ശേഷിയുണ്ടെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷമായി ഇരുരാജ്യവും തമ്മില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കാലഘട്ടത്തിലുണ്ടായ ഏറ്റവുംമോശമായ സംഭവവികാസമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിക്കുകമാത്രമല്ല, അതിര്‍ത്തിരേഖ കടന്നുവന്ന് പാകിസ്താന്‍ ആക്രമിക്കുകയും ചെയെ്തന്ന് ഇന്ത്യന്‍ സൈനികവക്താവ് അവകാശപ്പെട്ടു.

Advertisement