Categories

നായകമികവില്‍ വീണ്ടും വിജയവീഥിയില്‍

ഹൈദരാബാദ്: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും വിജയവീഥിയില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 126 റണ്‍സിന് വിജയിച്ചു. ക്യാപ്റ്റന്‍ ധോണി പുറത്താകാതെ നേടിയ 87 റണ്‍സിന്റെയും അര്‍ധസെഞ്ചുറി കണ്ടെത്തിയ റെയ്‌നയുടെയും മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 300 റണ്‍സ് കുറിച്ച ഇന്ത്യക്കെതിരെ ആതിഥേയര്‍ 176 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

മൂന്ന വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്‍ ബൗളര്‍മാരായ ആര്‍. അശ്വിനും, രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. യാദവ് രണ്ടും പ്രവീണ്‍ കുമാര്‍ ഒന്നും വിക്കറ്റുകള്‍ നേടി. ഇംഗ്ലീഷ് നിരയില്‍ 60 റണ്‍സെടുത്ത നായകന്‍ അലിസ്റ്റര്‍ കുക്ക് മാത്രമാണ് തിളങ്ങിയത്. കുക്കിനെ കൂടാതെ നാല് പേര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ടത്. ഒരുഘട്ടത്തില്‍ മൂന്നിന് 111 എന്ന നിലയില്‍ ശക്തമായിരുന്ന ഇംഗ്ലണ്ട് കുക്ക പോയതോടെ തകര്‍ന്നടിയുകയായിരുന്നു.

63 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ഏഴ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്. പിന്നീട് വന്നവരില്‍ ട്രോട്ട്(26)പട്ടേല്‍(16)ഫിന്‍(18)എന്നിവര്‍ മാത്രമാണ് രണ്ടക്കം കാണാനായത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ വേഗം കുറഞ്ഞ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇന്ത്യ 34 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 139ന് നാല് എന്ന് നിലയില്‍ റണ്‍സ് കണ്ടെത്താനാവാതെ പരുങ്ങുകയായിരുന്നു.

എന്നാല്‍ പിന്നീട് സുരേഷ് റെയ്‌നയുടെയും(55 പന്തില്‍ 61) രവീന്ദ്ര ജഡേജയുടെയും (27) കൂട്ട് പിടിച്ച് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി(70 പന്തില്‍ 87 നോട്ടൗട്ട്) ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിലെത്തിക്കുകയായിരുന്നു. കൊഹ്‌ലി(37), ഗംഭീര്‍(32) എന്നിവരും ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ധോണി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ഏകദിനം 17ന് ഡല്‍ഹിയില്‍ നടക്കും.

ഇംഗ്ലണ്ട് പര്യാടനത്തില്‍ ഒറ്റ മത്സരം പോലും ജയിക്കാതം നാണം കെട്ട ഇന്ത്യയുടെ ശക്തമായി തിരിച്ച ് വരവായി ഈ വിജയം. സച്ചിന്‍, സഹീര്‍,യുവരാജ്, ഹര്‍ഭജന്‍, സേവാഗ് എന്നീ പ്രമുഖരില്ലാതെ നേടിയ ഈ വിജയം വരും മത്സരങ്ങളില്‍ അത്മവിശ്വാസത്തോടെ ടീമിനെ എതിരിടാന്‍ സഹായിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.