Categories

എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ എതിര്‍ക്കും: സ്വതന്ത്ര നിരീക്ഷകന്‍

endosulfanതിരുവനന്തപുരം: നാളെ സ്‌റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ എതിര്‍ക്കും. ഇന്ന് ചേര്‍ന്ന ഏഷ്യ പെസഫിക് യോഗത്തില്‍ ഇന്ത്യ നിരോധനത്തിന് എതിരായ നിലപാടാണെടുത്തത്.

കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര നിരീക്ഷകന്‍ മുഹമ്മദ് അഷീല്‍ മുഖ്യമന്ത്രിയെ അറിയിച്ചതാണിത്. തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് സംഘടിപ്പിച്ച ഉപവാസ സമരവേദിയില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

One Response to “എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ എതിര്‍ക്കും: സ്വതന്ത്ര നിരീക്ഷകന്‍”

  1. Gopakumar N.Kurup

    നമുക്കഭിമാനിക്കാം നമ്മുടെ രാജ്യത്തിന്റെ പേരില്‍..!! ഏതാനും പുഴുക്കളുടെ വാക്കു കേട്ട് ഇല്ലാതാക്കാവുന്ന ഒന്നല്ല കോടികളുടെ കിലുക്കം..!! ഇനിയും പഠനങ്ങള്‍ നടക്കട്ടേ..!! ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചാല്‍ പൗരന്റെ ജീവഹാനി ഭയന്ന് നിയമം മൂലം അതു നിര്‍ബന്ധമാക്കിയ നാടാണിത്..!! അതേ സമയം ജനിച്ചിട്ട് ഇതു വരെ വെളിച്ചം കാണാനാകാത്ത കുഞ്ഞുങ്ങള്‍ ഇവിടെ മാംസപിണ്ഡങ്ങളായി പിറന്നു വീഴുന്നു..!! കല്ലെറിയണം ഈ ഭരണാധികാരികളെ..!!! കാറിത്തുപ്പണം ഇവരുടെ മുഖത്ത്..!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.