ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഗാലിയില്‍ തുടക്കമാവും. പിച്ചിലെ നനവിനെത്തുടര്‍ന്ന് മല്‍സരം ആരംഭിക്കാന്‍ വൈകിയേക്കുമെന്ന് സൂചനയുണ്ട്. 17 വര്‍ഷത്തെ ഇടവേളക്കുശേഷം മരതകദ്വീപില്‍ ഒരു പരമ്പരവിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. മൂന്നുമല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.

മുത്തയ്യ മുരളീധരനെന്ന മഹാനായ സ്പിന്നറുടെ വിടവാങ്ങല്‍ മല്‍സരമാകും ഇത്. 8 വിക്കറ്റുകള്‍കൂടി നേടാനായാല്‍ മുരളിക്ക് തന്റെ വിക്കറ്റ്‌നേട്ടം 800 ആക്കി ഉയര്‍ത്താം. ബൗളിംഗിലെ ഫോമില്ലായ്മയാണ് ടീം ഇന്ത്യയെ വലയ്ക്കുന്നത്. സഹീറും ശ്രീശാന്തും ടീമിലില്ലാത്തതിനാല്‍ ഹര്‍ഭജനും ഇഷാന്തിനുമാകും ഉത്തരവാദിത്തം മുഴുവന്‍. ബാറ്റിംഗ് കരുത്താണ് ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.