ബിസ്‌ബെയിന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ എട്ടാം മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി.  ശ്രീലങ്കയ്‌ക്കെതിരെ 290 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 51 റണ്‍സിനാണ് തോറ്റിരിക്കുന്നത്. തോല്‍വിയോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. 45.1 ഓവറില്‍ 238 റണ്‍സെടുക്കാനെ ഇന്ത്യക്കായുള്ളൂ.

ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ 290 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 34 പന്തില്‍ 47 റണ്‍സ് നേടിയ ഇര്‍ഫാന്‍ പത്താന്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. വിരാട് കോഹ്‌ലി (66), സുരേഷ് റെയ്‌ന (32) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ലങ്കക്ക് വേണ്ടി തിസാര പെരേര നാലും നുവാന്‍ കുലശേഖര മൂന്നും വിക്കറ്റ് വീഴ്ത്തി.

Subscribe Us:

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ആറ് വിക്കറ്റിന് 289 റണ്‍സ് നേടിയിരുന്നു. ലഹിരു തിരുമനേ (62), ദില്‍ഷന്‍ (51), ആഞ്ചലോ മാത്യൂസ് (പുറത്താകാതെ 49), മഹേല ജയവര്‍ധന (45) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഇര്‍ഫാന്‍ പത്താന്‍, ആര്‍.അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഒന്‍പത് ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി മൂന്ന് മുന്‍നിര വിക്കറ്റ് വീഴ്ത്തിയ നുവാന്‍ കുലശേഖരയാണ് മാന്‍ ഓഫ് ദ മാച്ച്.

ഒരു കളിയില്‍ വിലക്ക് നേരിടുന്ന നായകന്‍ ധോണിക്കു പകരം സെവാഗാണ് ടീം ഇന്ത്യയെ നയിച്ചത്.

Malayalam News

Kerala News In English