ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ധോണി നയിക്കും . ഗംഭീറാണ് വൈസ് ക്യാപപ്റ്റന്‍. മുന്‍നിരതാരങ്ങളായ സച്ചിന്‍ , യുവരാജ് , സഹീര്‍ ഖാന്‍ എന്നിവരോടൊപ്പം മലയാളി താരം ശ്രീശാന്തും ടീമിലിടം നേടി. ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രണ്ടാഴ്ചക്ക് ശേഷം ടീമിനൊപ്പം ചേരും.

ടീം: ധോണി ,ഗംഭീര്‍ ,സച്ചിന്‍ ,യുവരാജ് ,അഭിനവ് മുകുന്ദ് ,ദ്രാവിഡ് ,ലക്ഷമണന്‍ ,റെയ്‌ന ,ഹര്ഭജന്‍ ,സഹീര്‍ ,ശ്രീശാന്ത് ,പ്രവീണ്‍ കുമാര്‍ ,ഇഷാന്ത് ഷര്‍മ്മ ,മുനാഫ് പട്ടേല്‍ ,അമിത് മിശ്ര ,വ്രിന്ദിമാന്‍ സാഹ ,സേവാഗ്.

ചെയര്‍മാന്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. 4 ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യമത്സരം ജൂലായ് 21 മുതല്‍ 25 വരെ ലോഡ്‌സില്‍ നടക്കും.