space-shuttleബാംഗ്ലൂര്‍: ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ ഐ. എസ്. ആര്‍. ഒ അതിന്റെ സ്വന്തം സ്‌പേസ് ഷട്ടില്‍ രഹസ്യ സംവിധാനങ്ങളോടെ  തിരുവനന്തപുരത്ത്‌ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിന്റെ അപരിഷ്‌കൃത രൂപം മാത്രമെ ഇപ്പോള്‍ തയ്യാറായിട്ടുള്ളുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനാകുമെന്നാണ് ഐ. എസ്. ആര്‍. ഒ പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ പരിമിതമായ വിവരങ്ങളെ അറിവായിട്ടുള്ളൂ. പുനഃ പര്യവേഷണ വാഹനം (re-usable launch vehicle) എന്നതാണ് ഇതിന്റെ സാങ്കേതിക നാമം.

ആദ്യത്തെ ചില ബഹിരാകാശ വാഹനങ്ങള്‍ റോക്കറ്റിനെപ്പോലെ ലംബാകൃതിയിലുള്ളതായിരിക്കും, പരീക്ഷണ പറക്കലിനു ശേഷം വാഹനം കടലില്‍ ഇറക്കും. മുഴുവനായി ആളില്ലാത്ത ബഹിരാകാശ വാഹനമാണ് തങ്ങളുടെ സ്വപ്‌നമെന്ന് ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.