ഡര്‍ബന്‍: ഇന്ത്യാ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലെ വിജയിയെ ഇന്നറിയാം. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലാണ്. കളി ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വെറും 192 റണ്‍സ് കൂടി മതി, ഇന്ത്യക്ക് ഏഴു വിക്കറ്റും.

നേരത്തേ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 228 റണ്‍സിന് പുറത്തായിരുന്നു. പ്രതിസന്ധികളില്‍ രക്ഷകന്റെ വേഷമണിയാറുള്ള ലക്ഷ്മണ്‍ ഇത്തവണയും ഇന്ത്യയുടെ തുണക്കെത്തി. ലക്ഷ്മണിന്റെ ഒറ്റയാള്‍പോരാട്ടത്തിന്റ (96) സഹായത്തോടെയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെവാഗ് മാത്രമാണ് (32) രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച താരം.

Subscribe Us:

രണ്ടാം ഇന്നിംഗ്‌സില്‍ കളിതുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ മൂന്നുവിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താനായിട്ടുണ്ട്. ആംലയെയും സ്മിത്തിനെയും ശ്രീശാന്ത് പുറത്താക്കിയപ്പോള്‍ പീറ്റേഴ്‌സണെ ഹര്‍ഭജന്‍ വീഴ്ത്തി.