ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റിന് 183 എന്ന നിലയിലാണ്. 20 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയും 15 റണ്‍സുമായി ഹര്‍ഭജനുമാണ് ക്രീസില്‍.

നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സ്മിത്ത് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. പേസര്‍ സ്റ്റെയ്ന്‍ സെവാഗിനെ (25) വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. മുരളി വിജയ് (19), ദ്രാവിഡ് (25)ലക്ഷ്മണ്‍ (38) എന്നിവര്‍ സ്റ്റെയിനിന്റെ ഇരയായി.

സച്ചിനും (13) റെയ്‌നക്ക് പകരമിറങ്ങിയ ചേതേശ്വര്‍ പൂജാരയ്ക്കും (19) കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.