ഡര്‍ബന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം ബൗളര്‍മാരെ ഏറെ സ്‌നേഹിച്ച കിംഗ്‌സ്മീഡ് പിച്ചില്‍ വീണത് 18 വിക്കറ്റ്. രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 205ന് പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 131ന് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ നാലിന് 92 എന്ന നിലയിലാണ്.

എന്നാല്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗില്‍ ദക്ഷിണാഫ്രി്കയ്ക്കും തിരിച്ചടിയേറ്റു. ഹര്‍ഭജനും സഹീര്‍ ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.ഹര്‍ഭജന്‍ നാലും സഹീര്‍ മൂന്നും വിക്കറ്റെടുത്തു. എന്നാല്‍ ഇന്ത്യയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ച നേരിട്ടു. 92 റണ്‍സെുടുക്കുന്നതിനിടെ നാലുവിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

സെവാഗ് 32, മുരളി വിജയ് 9, ദ്രാവിഡ് 2, സച്ചിന്‍ 6, എന്നിവരാണ് പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ 23 റണ്‍സോടെ വി വി എസ് ലക്ഷ്മണും 10 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.