സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഇന്ത്യയെ തുറിച്ചുനോല്‍ക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യഇന്നിംഗ്‌സ് സ്‌കോറായ നാലിന് 620 എന്ന സ്‌കോറിന് മറുപടിയായി രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 620 റണ്‍സെടുത്തിട്ടുണ്ട്.

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നടത്തിയത്. ഇരട്ടസെഞ്ച്വറിയുമായി കാലിസും (201*) സെഞ്ച്വുറികളുമായി ഹഷിം ആംല (140), ഡിവില്ലിയേഴ്‌സ് (129) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കയുടെ ആദ്യ അഞ്ചുബാറ്റ്‌സ്മാന്‍മാരില്‍ മൂന്നുപേരും സെഞ്ചുറി നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കും മികച്ച തുടക്കമാണ് ലഭിച്ചത്. സെവാഗും (63) ഗംഭീറും (80) ചേര്‍ന്ന് 137 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രാഹുല്‍ ദ്രാവിഡും (28) നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മയും (7) ക്രീസിലുണ്ട്.