കേപ്ടൗണ്‍: പേസര്‍ ശ്രീശാന്തിന്റെയും (അഞ്ചുവിക്കറ്റ്) ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ കാലിസിന്റെ സെഞ്ച്വറിയും (161) മൂന്നാംടെസ്റ്റിന്റെ രണ്ടാംദിനം കൈയ്യടക്കി. ആദ്യ ഇന്നിംഗസില്‍ 362 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ഇന്ത്യ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടിന് 142 എന്ന നിലയാണ്. 65 റണ്‍സോടെ ഗംഭീറും 49 റണ്‍സോടെ സച്ചിനുമാണ് ക്രീസില്‍.

നാലിന് 232 എന്ന നിലയില്‍ കളിയാരംഭിച്ച ദക്ഷിണാഫ്രിക്കയെ ശ്രീശാന്താണ് തകര്‍ത്തത്. മികച്ച ലൈനില്‍ പന്തെറിഞ്ഞ ശ്രീശാന്ത് ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ തകര്‍ത്തു. പ്രിന്‍സിനേയും (47) ബൗച്ചറെയും പുറത്താക്കി ശ്രീശാന്ത് ഹാട്രിക്കിന് അടുത്തെത്തി. മോര്‍ക്കലിനെ പുറത്താക്കി ശ്രീശാന്ത് അഞ്ചുവിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. കരിയറിലെ മൂന്നാംതവണയാണ് ശ്രീ അഞ്ചുവിക്കറ്റ് നേടുന്നത്.

മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കും പിഴച്ചു. സെവാഗും (13) ദ്രാവിഡും (5) പെട്ടെന്നു പുറത്തായി. എന്നാല്‍ പിരിയാത്ത മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിനും ഗംഭീറും ചേര്‍ന്ന് 114 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.