മുംബൈ: ഗുവാഹത്തി ട്വന്റി-20 ഇന്ത്യയെ തകര്‍പ്പു തരിപ്പണമാക്കിയ ഓസീസ് ബൗളര്‍ ജെയ്‌സണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് മാന്‍ ഓഫ് ദ മാച്ച് നേടിയപ്പോള്‍ പോലും ഇതുപോലൊരു താരതമ്യം പ്രതീക്ഷിച്ചു കാണില്ല. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഒട്ടും നിനച്ചിരിക്കാതെയായിരുന്നു ജെയ്‌സണ്‍ ആ താരതമ്യപ്പെടുത്തല്‍ കേട്ടത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ നട്ടെല്ലൊടിച്ച 27 കാരനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും താരതമ്യം ചെയ്തത് പ്രശസ്ത പ്രൊഫഷണല്‍ റസ്ലിംഗ് താരമായ ജോണ്‍ സിനയോടായിരുന്നു. ഇന്ത്യയിലും ഒരുപാടുള്ള ഗുസ്തിക്കാരനാണ് ഡബ്ല്യൂ ഡബ്ല്യൂ ഇയുടെ ഇടിക്കൂട്ടിലെ സൂപ്പര്‍താരമായ ജോണ്‍ സിന.


Also Read:  ‘യോഗ്യത നേടിയില്ലായിരുന്നവെങ്കില്‍ ഭ്രാന്താകുമായിരുന്നു, ഒരുമിച്ച് നിന്നാല്‍ എല്ലാം സാധ്യം’; മനസു തുറന്ന് സൂപ്പര്‍ താരം മെസി


മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം. അവിടെ കൂടിയിരുന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ ചോദ്യം ചോദിക്കാനായി എഴുന്നേറ്റപ്പോള്‍ ജെയ്‌സണ്‍ പ്രതീക്ഷിച്ചത് തന്റെ പ്രകടനത്തെ കുറിച്ചോ അരങ്ങേറ്റത്തേ കുറിച്ചോ എന്തെങ്കിലും ആയിരിക്കും എന്നായിരുന്നു. എന്നാല്‍ സംഭവിച്ചത് അതല്ല.

‘ ഇവിടെ ചിലര്‍ പറയുന്നു നിങ്ങളെ കണ്ടാല്‍ ജോണ്‍ സിനയെ പോലുണ്ടെന്ന്. നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ശരിയാണോ?’. ആ ചോദ്യത്തിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ ജെയ്‌സണ്‍ ആദ്യമൊന്ന് പതറി. എങ്കിലും ഉടനെ തന്നെ താരം മറുപടിയുമായെത്തി.

‘ ഇല്ല, ഒരിക്കലുമില്ല. പക്ഷെ പുള്ളിയ്ക്ക് എന്നേക്കാള്‍ അല്‍പ്പം ഉയരവും നിറവും കൂടുതലുണ്ട്. എന്നാലും സാരമില്ല, എനിക്കത് ഇഷ്ടായി.’ എന്നായിരുന്നു ജെയ്‌സണിന്റെ മറുപടി. അതും കൂടിയായതോടെ വാര്‍ത്തസമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരും താരങ്ങളുമെല്ലാം പൊട്ടിച്ചിരിയായി.

വീഡിയോ കാണാം