അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു
Big Buy
അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2012, 12:00 pm

ന്യൂദല്‍ഹി: നികുതി കാര്യങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. പ്രസ്തുത കരാറില്‍ 32 രാജ്യങ്ങളാണ് പങ്കാളികളായിരിക്കുന്നത്.

1988 മുതല്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റാണ് ഈ കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. പാരീസില്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

ടാക്‌സ് അതോറിറ്റികള്‍ക്ക് വളരെ സഹായകമാകുന്നതാണ് കരാര്‍. കൃത്യ സമയത്ത് ശരിയായ നികുതി സര്‍ക്കാരിന് ലഭിക്കാന്‍ കരാര്‍ സഹായിക്കും.

Malayalam News
Kerala News in English